Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Forest Fire

Kottayam

കാ​ട്ടാ​നശ​ല്യ​ത്തി​ൽ വ​ല​ഞ്ഞ് കൊ​യി​നാ​ട്; പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ പ്ര​ദേ​ശ​വാ​സി​ക​ൾ

പെ​രു​വ​ന്താ​നം: പ​ഞ്ചാ​യ​ത്തി​ലെ കൊ​യി​നാ​ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​നശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കൊ​യി​നാ​ട് ക​ണ​യ​ങ്ക​ൽ​വീ​ട്ടി​ൽ വി​ൻ​സി ജോ​ൺ​സ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ച്ച​ത് ഏ​ഴോ​ളം കാ​ട്ടാ​ന​ക​ൾ. വീ​ടി​ന്‍റെ അ​ടു​ക്ക​ള​വ​ശം കാ​ട്ടാ​ന​ക​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ വീ​ട്ടു​കാ​ർ ബ​ഹ​ള​മു​ണ്ടാ​ക്കി. ഇ​തോ​ടെ കാ​ട്ടാ​ന​ക്കൂ​ട്ടം പി​ന്തി​രി​ഞ്ഞു. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ൻ ഭ​യ​ന്ന് വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ളോ​ടും കു​ട്ടി​ക​ളോ​ടു​മൊ​പ്പം വി​ൻ​സി​യു​ടെ കു​ടും​ബം ഒ​രു രാ​ത്രി മു​ഴു​വ​ൻ ഉ​ണ​ർ​ന്നി​രു​ന്നാ​ണ് നേ​രം വെ​ളു​പ്പി​ച്ച​ത്. വ​നംവ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ച്ച​തോ​ടെ ആ​ർ​ആ​ർ​ടി ടീം ​അം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ആ​ന​ക​ളെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നും തു​ര​ത്തി.

എ​ന്നാ​ൽ, ഇ​പ്പോ​ൾ വ​ന്യ​മൃ​ഗശ​ല്യം മൂ​ലം പ​ക​ലെ​ന്നോ രാ​ത്രി​യെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ഇ​വി​ട​ത്തെ ആ​ളു​ക​ൾ പ​റ​യു​ന്നു. പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു പേ​രു​ടെ​യും പീ​രി​മേ​ട്ടി​ൽ ഒ​രാ​ളു​ടെ​യും ജീ​വ​നെ​ടു​ത്ത അ​ക്ര​മ​കാ​രി​യാ​യ മോ​ഴ ആ​ന​യു​ടെ സാ​ന്നി​ധ്യ​വും ഇ​വി​ടെ​യു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​തോ​ടെ ഭ​യ​പ്പാ​ടോ​ടെ ക​ഴി​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഇ​വി​ടത്തെ ആ​ളു​ക​ൾ. കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​കു​മ്പോ​ൾ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെത്തു​ട​ർ​ന്ന് വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തു​ര​ത്തും. എ​ന്നാ​ൽ, ഏ​താ​നും നാ​ളു​ക​ൾ​ക്കുശേ​ഷം ഇ​വ വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങും. ഇ​ത്ത​ര​ത്തി​ൽ കാ​ട്ടാ​ന​ശ​ല്യം കൊ​യി​നാ​ട് മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്.

എ​ന്നാ​ൽ, പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വ​നാ​തി​ർ​ത്തി മേ​ഖ​ല​യി​ൽ കി​ട​ങ്ങ്, ഫെ​ൻ​സിം​ഗ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് നാ​ളു​ക​ളാ​യി അ​ധി​കാ​രി​ക​ൾ വാ​ഗ്ദാ​നം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സമേ​ഖ​ല​യി​ൽ സ്വൈ​ര്യ​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്.

നാ​ട്ടു​കാ​രു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കു​ക​യും നി​ര​വ​ധി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും വ​ർ​ധി​ച്ചു​വ​രു​ന്ന വ​ന്യ​മൃ​ഗശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണു​വാ​ൻ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല.

Latest News

Corehub Up